ലോകം

ഇന്ത്യ

കേരളം


1776

അമേരിക്കന്‍ ഐക്യനാടുകളിലെ സ്വാതന്ത്ര്യപ്രഖ്യാപനം


1780

ഇന്ത്യയിലെ ആദ്യത്തെ പത്രമായ 'ബംഗാള്‍ ഗസറ്റ്' പ്രസിദ്ധീകരിക്കുന്നു


1781

റെഗുലേറ്റിങ്ങ് ആക്ട് ഭേദഗതി


1782

ഹൈദരാലിയുടെ മരണം;

ടിപ്പു അധികാരത്തില്‍


1783

അമേരിക്ക സ്വതന്ത്രയായി


1784

പിറ്റിന്റെ ഇന്ത്യാനിയമം


1786

കോണ്‍വാലിസ് പ്രഭു ഗവര്‍ണര്‍ ജനറല്‍ (1793)


1788

ടിപ്പുവിന്റെ മുന്നേറ്റം കൊച്ചി, കൊടുങ്ങല്ലൂര്‍ (കോട്ടപ്പുറം), ആയ്കോട്ട (പള്ളിപ്പുറം കോട്ട) എന്നിവ മൈസൂറിന് നല്കാന്‍ ടിപ്പുവിന്റെ അന്ത്യശാസനം. എന്നാല്‍ ഡച്ചുകാര്‍ ഇത് തിരുവിതാംകൂറിന് വില്‍ക്കുന്നു.


1789

അമേരിക്കന്‍ ഐക്യനാടുകളില്‍ ജോര്‍ജ് വാഷിങ്ടന്‍ പ്രസിഡന്റ്


1790

മൂന്നാം മൈസൂര്‍ യുദ്ധം

ശക്തന്‍ തമ്പുരാന്‍ കൊച്ചി രാജാവ് (1805)


1791

കൊച്ചി ഇംഗ്ലീഷുകാരുടെ സാമന്തനായി.


1792

ശ്രീരംഗപട്ടണം കരാര്‍

ശ്രീരംഗം ഉടമ്പടി. ടിപ്പുവില്‍ നിന്നും ഉടമ്പടി വഴി ലഭിച്ച മലബാര്‍ പ്രദേശ (വയനാട് ഒഴികെ)ത്തെ ഭരണം ചിട്ടപ്പെടുത്താന്‍ ഇംഗ്ലീഷുകാര്‍ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തുന്നു.


1793

ഫ്രാന്‍സില്‍ ലൂയി പതിനാറാമനെ വധിച്ചു. ഫ്രാന്‍സില്‍ അരാജകാവസ്ഥ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് രംഗത്ത്

ബ്രിട്ടീഷ് മലബാര്‍ നിലവില്‍ വന്നു. പഴശ്ശരിരാജ ഇംഗ്ലീഷുകാര്‍ക്ക് എതിരെ.


1795

തിരുവിതാംകൂര്‍ ഇംഗ്ലീഷ് മേല്‍ക്കോയ്മ അംഗീകരിക്കുന്നു. കൊച്ചിയിലെ ഡച്ച് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു. കേരളത്തിലെ ഡച്ച് ഭരണം അവസാനിക്കുന്നു.