കേരളത്തിലെ ജില്ലകള്‍ - കോഴിക്കോട്

കോഴിക്കോടിന് ആ പേരുവരാന്‍ കാരണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും നിഗമനങ്ങളും ഉണ്ട്. "കോഴി കൂവിയാല്‍ കേള്‍ക്കുന്ന അത്ര ചെറിയ സ്ഥലം' എന്നതില്‍ നിന്നാണ് പേര് വന്നതെന്നാണ് പ്രധാന ഐതിഹ്യം. "കോയില്‍' എന്ന വാക്കാണ് കോഴിയായതെന്നും അതും കോടും കൂടി ചേര്‍ന്നാണ് പേരുവന്നതെന്നും വേറൊരു അഭിപ്രായം. വിദേശങ്ങളില്‍ നല്ല വിപണിയുണ്ടായിരുന്ന പരുത്തി തുണിയായ "കാലിക്കോ' എന്നതില്‍ നിന്നാണ് കോഴിക്കോട് ഉണ്ടായതെന്നും അഭിപ്രായം ഉണ്ട്.

കോഴിക്കോട്



ബേപ്പൂര്‍ തുറമുഖം പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമ
കല്ലായിപുഴ കോഴിക്കോട് വാസ്ഗോഡി ഗാമ ആദ്യം ഇറങ്ങിയ കാപ്പാട് കടപ്പുറം
കോഴിക്കോട് മാനാഞ്ചിറ കുളം കോഴിക്കോട്ഒരു മഴക്കാല ദൃശ്യം
തലശ്ശേരി ഒരു പഴയ ദൃശ്യം കോഴിക്കോട് തുറമുഖം
കോഴിക്കോട്ഒരു മഴക്കാല ദൃശ്യം കോഴിക്കോട് തുറമുഖം പഴയ ദൃശ്യം
   
കോഴിക്കോട് തുറമുഖം  

ഒറ്റനോട്ടത്തില്‍

യൂറോപ്യന്മാരുടെ കിഴക്കിന്‍റെ ആദ്യകവാടം കോഴിക്കോട്
വിസ്തൃതിയില്‍ : 9-ാം സ്ഥാനം
ജില്ലാരൂപീകരണം : 1957 ജനുവരി 1
വിസ്തീര്‍ണം : 2344 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 13 (പേരാന്പ്ര, കൊടുവള്ളി, കുന്ദമംഗലം, തിരുവന്പാടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, വടകര, ബേപ്പൂര്‍, ബാലുശ്ശേരി (എസ്.സി.), ഏലത്തൂര്‍)
റവന്യൂ ഡിവിഷനുകള്‍ : 1
താലൂക്കുകള്‍ : 4 (കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി)
വില്ലേജുകള്‍ : 118
കോര്‍പ്പറേഷനുകള്‍ : 1 (കോഴിക്കോട്)
നഗരസഭകള്‍ : 7 (വടകര, കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര, പയ്യോളി, മുക്കം, കൊടുവള്ളി)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 12
ഗ്രാമപഞ്ചായത്തുകള്‍ : 70
ജനസംഖ്യ (2011) : 3086293
പുരുഷന്മാര്‍ : 1470942
സ്ത്രീകള്‍ : 1615351
ജനസാന്ദ്രത : 1317 ച.കി.മീ.
സ്ത്രീപുരുഷ അനുപാതം : 1098/1000
സാക്ഷരത : 95.08%
നദികള്‍ : കല്ലായി, കുറ്റ്യാടി, ചാലിയാര്‍, കോരപ്പുഴ

കോഴിക്കോടിന് ആ പേരുവരാന്‍ കാരണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും നിഗമനങ്ങളും ഉണ്ട്. "കോഴി കൂവിയാല്‍ കേള്‍ക്കുന്ന അത്ര ചെറിയ സ്ഥലം' എന്നതില്‍ നിന്നാണ് പേര് വന്നതെന്നാണ് പ്രധാന ഐതിഹ്യം. "കോയില്‍' എന്ന വാക്കാണ് കോഴിയായതെന്നും അതും കോടും കൂടി ചേര്‍ന്നാണ് പേരുവന്നതെന്നും വേറൊരു അഭിപ്രായം. വിദേശങ്ങളില്‍ നല്ല വിപണിയുണ്ടായിരുന്ന പരുത്തി തുണിയായ "കാലിക്കോ' എന്നതില്‍ നിന്നാണ് കോഴിക്കോട് ഉണ്ടായതെന്നും അഭിപ്രായം ഉണ്ട്.

ആധുനിക ലോകചരിത്രത്തിന്റെ 'ഗേറ്റ്-വെ' എന്നുവിശേഷിപ്പിക്കാവുന്ന സ്ഥലമാണ്. ലോകചരിത്രത്തില്‍ വലിയൊരു അധ്യായത്തിനാണ് കോഴിക്കോട് സാക്ഷിയായത്. 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും യൂറോപ്പില്‍ നിന്നും കടലിലൂടെ ഇന്ത്യയില്‍ ആദ്യമായി എത്തിയത് കോഴിക്കോട് ആണ്. 1498ല്‍ എത്തിയ ഈ സംഘം യൂറോപ്പും ഏഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണിയായിരുന്നു. അതോടെയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ അധിനിവേശത്തിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും യൂറോപ്പ്യന്മാരുടെ പിടിയിലായി. സാമ്രാജ്യത്വ സ്ഥാപനവും ഘോരയുദ്ധങ്ങളും വിപ്ലവങ്ങളും കണ്ടുപിടിത്തങ്ങളുമായി നൂറ്റാണ്ടുകള്‍ കടന്നുപോയി. 20-ാം നൂറ്റാണ്ടുവരെ യൂറോപ്പ്യന്മാരുടെ ഈ മേധാവിത്വം ഏഷ്യന്‍ മണ്ണില്‍ നിലനിന്നു.

പോര്‍ട്ടുഗീസുകാര്‍ വരുമ്പോള്‍ കോഴിക്കോട് സാമൂതിരിയായിരുന്നു കേരളത്തിലെ പ്രധാന രാജാവ്. സഹസ്രാബ്ദങ്ങളായി വിദേശരാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന കോഴിക്കോട് അന്ന് സമ്പന്നമായ തുറമുഖമായിരുന്നു. വിഖ്യാതരായ എത്രയോ സഞ്ചാരികള്‍ കോഴിക്കോട് സന്ദര്‍ശിക്കുകയും അവിടത്തെ തുറമുഖത്തെപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്. ഇബന്‍ ബതൂത്ത (1342-1347), മഹ്വാന്‍ (15ാം നൂറ്റാണ്ട്), അബ്ദുള്‍ റസാക്ക് (1442), നിക്കോളൊ കോണ്ടി (1444) തുടങ്ങിയവര്‍ ഇതില്‍പ്പെടും. പോര്‍ട്ടുഗീസുകാര്‍ക്കുശേഷം ഡച്ചുകാരും, ഇംഗ്ലീഷുകാരും എല്ലാം കോഴിക്കോട്ടുവഴിയാണ് കേരളത്തില്‍ പ്രവേശിച്ചത്. അവസാനം മൈസൂര്‍ ആക്രമണത്തിന്റെ പ്രധാന ഇരയായതിനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടേയും ചതിയിലൂടേയും കേരളം പിടിച്ചെടുക്കുന്നതിന് സാക്ഷിയായതും കോഴിക്കോട് ആണ്. ഇംഗ്ലീഷുകാര്‍ കേരളത്തിന്റെ ഒരു ഭാഗത്ത് നേരിട്ട് ഭരണം ഉറപ്പിച്ചത് കോഴിക്കോട് ആസ്ഥാനമാക്കിയാണ്. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശവുമായി മഹാത്മാഗാന്ധി ആദ്യമായി കാല്‍കുത്തിയത് (1920) കോഴിക്കോട്ടാണ്. ഇംഗ്ലീഷുകാര്‍ക്ക് എതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിന്റെ ഈറ്റില്ലവും കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു.

ലോകപ്രശസ്തമായ മരകപ്പല്‍ നിര്‍മ്മാണകേന്ദ്രമായ ബേപ്പൂര്‍, സാമൂതിരി രാജാക്കന്മാരുടെ പിന്‍തലമുറക്കാരുടെ കൊട്ടാരങ്ങള്‍, ഇംഗ്ലീഷുകാര്‍ തീര്‍ത്ത പഴയകാലത്തെ മനോഹരമായ കെട്ടിടങ്ങള്‍, ഒരുകാലത്ത് ലോകപ്രശസ്ത തടിവില്പന കേന്ദ്രമായ കല്ലായി, വടക്കന്‍പാട്ടുകളിലെ ധീരനായ തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര, കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങല്‍, ഓട് വ്യവസായത്തിന് പേരുകേട്ട ഫറൂക്ക്, പഴശ്ശിരാജ മ്യൂസിയം എന്നിവ കോഴിക്കോട്ടാണ്. കൊയിലാണ്ടിയിലെ തിരുവങ്ങൂരിനടുത്തുള്ള നരസിംഹ പാര്‍ഥസാരഥി ക്ഷേത്രം, കൊല്ല (വടക്കന്‍)ത്തുള്ള പിഷാരി കാവുക്ഷേത്രം, നഗരത്തിലെ ശ്രീകണ്ഠേശ്വരം, തളി, തിരുവണ്ണൂര്‍, വരയ്ക്കല്‍, ബൈരാഗി, ബിലാത്തികുളം മുതലായ ക്ഷേത്രങ്ങളും കുറ്റിപ്പുറം പഴയപള്ളി, കൊയിലാണ്ടി പള്ളി, ആംഗ്ലിക്കല്‍ ബാസല്‍ മിഷന്‍ പള്ളികള്‍ എന്നീ ആരാധനാലയങ്ങളും കോഴിക്കോട് ഉണ്ട്. തുഷാരഗിരി വെള്ളച്ചാട്ടം, പെരുവണ്ണാമൂഴി അണക്കെട്ട്, ബേപ്പൂര്‍ തുറമുഖം, കാപ്പാട് കടല്‍ത്തീരം, എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.



top