വേലുത്തമ്പിയും പാലിയത്തച്ചനും
ഇംഗ്ലീഷുകാര്‍ക്ക് എതിരെ
മലബാറും കൊച്ചിയും തിരുവിതാംകൂറും
1857 വരെ
കേരളസമൂഹം മാറുന്നു
സ്വാതിതിരുനാള്‍ പാരമ്പര്യത്തിന്റെ
യവനിക പിച്ചിച്ചീന്തുന്നു
തിരുവിതാംകൂര്‍ ഏറ്റെടുക്കാന്‍
ഗവര്‍ണര്‍ ജനറലിന്റെ നീക്കം
തിരുവിതാംകൂറില്‍ വര്‍ക്കല തുരപ്പ്,
മലബാറില്‍ തീവണ്ടി
കേരളത്തിലെ യൂറോപ്യന്‍
നിക്ഷേപങ്ങളുടെ തുടക്കം
ഇംഗ്ലീഷ് വൈദ്യശാസ്ത്രവും
ആശുപത്രികളും
സ്കൂളുകളും കോളേജുകളും
പണ്ടാരപ്പാട്ട വിളംബരവും
വിദ്യാഭ്യാസരംഗവും
നിയമസഭ വരുന്നു
ചാന്നാര്‍ലഹള മുതല്‍
മലയാളി മെമ്മോറിയല്‍ വരെ
അരുവിപ്പുറം പ്രതിഷ്ഠയും
സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും
എസ്.എന്‍.ഡി.പി. യോഗവും
സാമുദായിക സംഘടനകളും
ദേശീയപ്രസ്ഥാനങ്ങളുടെ തുടക്കവും
ഗാന്ധിജിയുടെ സന്ദര്‍ശനങ്ങളും
മലയാളഭാഷയുടെ വികാസവും
രാമകൃഷ്ണപിള്ളയുടെ നാടുകടത്തലും
മലബാര്‍ കലാപം അഥവാ
മാപ്പിള കലാപം
ദേശീയതയുടെ ചൂട്
മലബാര്‍ രാഷ്ട്രീയത്തില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും
മുസ്ലീം ലീഗിന്റെ യും തുടക്കം
സര്‍. സി.പി.യും
തിരുവിതാംകൂര്‍ രാഷ്ട്രീയവും
കൊച്ചിരാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി വരെ
തിരുകൊച്ചിയും ഐക്യകേരളവും
 

 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്ലീം ലീഗിന്റെയും തുടക്കം

മലബാറിലെ കോണ്‍ഗ്രസില്‍ ഇടതുപക്ഷവും വലതുപക്ഷവും രൂപംകൊണ്ടു. ഇടതുപക്ഷക്കാര്‍ ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടും പി. കൃഷ്ണപിള്ളയും ആയിരുന്നു നേതാക്കള്‍. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി. ഡാക്കയില്‍ സ്ഥാപിച്ച മുസ്ലീം ലീഗിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1934ല്‍ കേന്ദ്ര നിയമനിര്‍മ്മാണസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പോടെ ലീഗ് ശക്തമായി. 1937ല്‍ മലബാറിലെ മുസ്ലീം ലീഗിന്റെ ആദ്യ അധ്യക്ഷനായി കണ്ണൂര്‍ അബ്ദുര്‍ റഹിമാന്‍ ആലിരാജയെ തെരഞ്ഞെടുത്തു. ക്വിറ്റ് ഇന്ത്യാ സമര (1942)ത്തോടെ മലബാര്‍ പ്രക്ഷുബ്ധമായി. വാര്‍ത്തകള്‍ രഹസ്യമായി എത്തിയ്ക്കാന്‍ "സ്വതന്ത്രഭാരതം" എന്ന രഹസ്യപത്രം ഇക്കാലത്താണ് ഇറക്കിയത്. ചേമഞ്ചേരി സബ്രജിസ്ട്രാര്‍ ഓഫീസും റെയില്‍വേസ്റ്റേഷനും, തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനും കൊക്കല്ലൂര്‍ കുന്നത്തറ അംശക്കേച്ചരിയും ഈ കാലത്ത് അഗ്നിക്ക് ഇരയായി. ഉള്ളിയേരി പാലം തകര്‍ത്തു. പലേടത്തും ടെലഗ്രാഫ് ലൈന്‍ മുറിച്ചുമാറ്റി. ഏറ്റവും ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവം കീഴരിയൂര്‍ ബോംബ് കേസ് ആണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്ഷാമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് താലൂക്കിലെ കയ്യൂര്‍, മലബാറിന്റെ ഭാഗമായി മൊറാഴ, കരിവള്ളൂര്‍, കാവുംപായി സമരങ്ങളും ഇക്കാലത്ത് നടന്നു.