മാമാങ്കം

ഐതിഹ്യം അനുസരിച്ച് ചേര ചക്രവര്‍ത്തിയായിരുന്നു മാമാങ്കത്തിന്റെ അധ്യക്ഷ (രക്ഷാപുരുഷന്‍)സ്ഥാനം വഹിച്ചിരുന്നത്. കേരളത്തിലെ എല്ലാ രാജാക്കന്മാരും രക്ഷാപുരുഷനോടുള്ള ആദരസൂചകമായി കൊടി അയയ്ക്കുക പതിവായിരുന്നു.

മാമാങ്കം




മാമാങ്കത്തിന്റെ അവസാന ദിവസം മറ്റു രാജ്യങ്ങള്‍ ആദരവ് പ്രകടിപ്പിക്കുമ്പോഴാണ് ചാവേറുകള്‍ സാമൂതിരിയെ കൊല്ലാന്‍ പോരാട്ടം തുടങ്ങുന്നത്. പക്ഷെ ഒരിക്കലും സാമൂതിരിയെ വധിക്കാന്‍ പറ്റിയില്ല.


പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മകരമാസത്തിലെ പൂയം നക്ഷത്രത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണപ്പുറത്ത് ആരംഭിച്ച് കുംഭമാസത്തിലെ മകം നക്ഷത്രത്തില്‍ അവസാനിക്കുന്ന ചടങ്ങായിരുന്നു മാമാങ്കം (മാഘമകം). ഐതിഹ്യം അനുസരിച്ച് ചേര ചക്രവര്‍ത്തിയായിരുന്നു മാമാങ്കത്തിന്റെ അധ്യക്ഷ (രക്ഷാപുരുഷന്‍)സ്ഥാനം വഹിച്ചിരുന്നത്. കേരളത്തിലെ എല്ലാ രാജാക്കന്മാരും രക്ഷാപുരുഷനോടുള്ള ആദരസൂചകമായി കൊടി അയയ്ക്കുക പതിവായിരുന്നു. പില്‍ക്കാലത്ത് ഈ ആഘോഷത്തിന്റെ അധ്യക്ഷസ്ഥാനം വള്ളുവനാട്ടിലെ രാജാവിന് ലഭിച്ചു. പെരുന്തല്‍മണ്ണ, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളും പൊന്നാനി, തിരൂര്‍, എറനാട് എന്നീ പ്രദേശങ്ങളിലെ ഭാഗങ്ങളും ഉള്‍ക്കൊണ്ടതാണ് വള്ളുവനാട് ദേശം. വള്ളുവനാട്ടു രാജാവ്, വള്ളുവക്കോനാതിരി, വെള്ളാട്ടിരി വല്ലഭന്‍, ആറങ്ങോട് ഉടയവര്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. പതിമൂന്നാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ സാമൂതിരി തിരുനാവായ പിടിച്ചെടുക്കുന്നതുവരെ മാമാങ്കത്തിന്റെ അധ്യക്ഷന്‍ വള്ളുവക്കോനാതിരിയായിരുന്നു. അതിനുശേഷം അധ്യക്ഷസ്ഥാനം സാമൂതിരി പിടിച്ചെടുത്തു. പിന്നീട് നടന്ന മാമാങ്കങ്ങളില്‍ എല്ലാ രാജ്യങ്ങളും ആദരസൂചകമായി കൊടി കൊടുത്തയയ്ക്കുമ്പോള്‍ വള്ളുവക്കോനാതിരി തന്നോട് അനീതി കാട്ടിയ സാമൂതിരിയെ വധിക്കാന്‍ 'ചാവേര്‍' സംഘത്തെ അയയ്ക്കുകയായിരുന്നു പതിവ്. മാമാങ്കത്തിന്റെ അവസാന ദിവസം മറ്റു രാജ്യങ്ങള്‍ ആദരവ് പ്രകടിപ്പിക്കുമ്പോഴാണ് ചാവേറുകള്‍ സാമൂതിരിയെ കൊല്ലാന്‍ പോരാട്ടം തുടങ്ങുന്നത്. പക്ഷെ ഒരിക്കലും സാമൂതിരിയെ വധിക്കാന്‍ പറ്റിയില്ല. യൂറോപ്യന്മാര്‍ വന്നതിനുശേഷം വളരെക്കാലം മാമാങ്കം തുടര്‍ന്നു.




top