ചാന്നാര്‍ലഹള മുതല്‍ മലയാളി മെമ്മോറിയല്‍ വരെ

വിദ്യാസമ്പന്നരായ യുവാക്കള്‍ സമൂഹത്തില്‍ നിലനിന്ന അപചയങ്ങള്‍ക്ക് എതിരെ ചിന്തിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ തിരുവിതാംകൂറില്‍ നടന്ന മഹാസംഭവം "മലയാളി മെമ്മോറിയല്‍" സമര്‍പ്പണം ആയിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മലയാളികളെ തഴഞ്ഞ് പരദേശി ബ്രാഹ്മണരെക്കൊണ്ട് രാജകീയ സര്‍വീസ് നിറയ്ക്കുന്ന നടപടിക്ക് എതിരെ നാനാജാതി മതസ്ഥരായ പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് 1891 ജനുവരിയില്‍ നല്‍കിയ നിവേദനമാണ് മലയാളി മെമ്മോറിയല്‍.
വേലുത്തമ്പിയും പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ മലബാറും കൊച്ചിയും തിരുവിതാംകൂറും 1857 വരെ കേരളസമൂഹം മാറുന്നു സ്വാതിതിരുനാള്‍ പാരമ്പര്യത്തിന്റെ യവനിക പിച്ചിച്ചീന്തുന്നു തിരുവിതാംകൂര്‍ ഏറ്റെടുക്കാന്‍ ഗവര്‍ണര്‍ ജനറലിന്റെ നീക്കം തിരുവിതാംകൂറില്‍ വര്‍ക്കല തുരപ്പ്, മലബാറില്‍ തീവണ്ടി കേരളത്തിലെ യൂറോപ്യന്‍ നിക്ഷേപങ്ങളുടെ തുടക്കം ഇംഗ്ലീഷ് വൈദ്യശാസ്ത്രവും ആശുപത്രികളും സ്കൂളുകളും കോളേജുകളും പണ്ടാരപ്പാട്ട വിളംബരവും വിദ്യാഭ്യാസരംഗവും നിയമസഭ വരുന്നു ചാന്നാര്‍ലഹള മുതല്‍ മലയാളി മെമ്മോറിയല്‍ വരെ അരുവിപ്പുറം പ്രതിഷ്ഠയും സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും എസ്.എന്‍.ഡി.പി. യോഗവും സാമുദായിക സംഘടനകളും ദേശീയപ്രസ്ഥാനങ്ങളുടെ തുടക്കവും ഗാന്ധിജിയുടെ സന്ദര്‍ശനങ്ങളും മലയാള ഭാഷയുടെ വികാസവും രാമകൃഷ്ണപിള്ളയുടെ നാടുകടത്തലും മലബാര്‍ കലാപം അഥവാ മാപ്പിള കലാപം ദേശീയതയുടെ ചൂട് മലബാര്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്ലീം ലീഗിന്റെയും തുടക്കം സര്‍. സി.പി.യും തിരുവിതാംകൂര്‍ രാഷ്ട്രീയവും കൊച്ചിരാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി വരെ തിരുകൊച്ചിയും ഐക്യകേരളവും


മലയാളക്കരയില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനവും, ഇംഗ്ലീഷ് വിദ്യാഭ്യാസവും പാരമ്പര്യത്തിലധിഷ്ഠിതമായിരുന്ന സാമൂഹ്യരംഗത്തെ തകര്‍ക്കാന്‍ തുടങ്ങി. വിദ്യാസമ്പന്നരായ യുവാക്കള്‍ പടിഞ്ഞാറന്‍ നാടുകളില്‍ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യരംഗത്ത് രൂപംകൊണ്ട സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ അവര്‍ ആകൃഷ്ടരായി. ഇതിനിടയില്‍ പടിഞ്ഞാറന്‍ സാഹിത്യവും പത്രപ്രവര്‍ത്തനവും അവരെ സ്വാധീനിക്കാന്‍ തുടങ്ങി. തിരുവിതാംകൂര്‍ ഒഴികെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ പത്രപ്രവര്‍ത്തനം ശക്തമായി. മദ്രാസിലെ ഇംഗ്ലീഷ് പത്രങ്ങളാണ് മലയാളക്കരയിലെ മാറ്റങ്ങളുടെ പ്രതികരണവേദികളായത്. ധാരാളം യുവാക്കള്‍ പത്രങ്ങളിലൂടെ ആശയപ്രചാരണത്തിലേര്‍പ്പെട്ടു. പിന്നീട് മലബാറിലും കൊച്ചിയിലും പത്രങ്ങള്‍ വന്നു. അവ ഭാഷയുടെയും സാഹിത്യത്തിന്റെ യും വളര്‍ച്ചയ്ക്കും ഒപ്പം സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായും മാറി.

മലയാളക്കരയില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സഹായത്തോടെ ആദ്യം ഉണ്ടായ സാമൂഹ്യവിപ്ലവം "ചാന്നാര്‍ ലഹള" എന്നുപറയാം. ഇതിനെ "മാറുമറയ്ക്കല്‍ സമരം" എന്നും "മേല്‍മുണ്ട് സമരം" എന്നുമൊക്കെ വിളിക്കാറുണ്ട്. സവര്‍ണഹിന്ദുക്കളെപ്പോലെ തങ്ങള്‍ക്കും വസ്ത്രധാരണം ചെയ്യാന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് തെക്കന്‍ തിരുവിതാംകൂറില്‍ നാടാര്‍ സ്ത്രീകള്‍ (ചാന്നാര്‍ സ്ത്രീകള്‍) നടത്തിയ സമരത്തിനെതിരെ ഹിന്ദുക്കള്‍ രംഗത്തെത്തി. അതോടെ രംഗം അക്രമാസക്തമായി. പട്ടാളത്തെയും പോലീസിനെയും ലഹള ശമിപ്പിക്കാന്‍ നിയോഗിക്കേണ്ടിവന്നു. ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കുന്നതിനുള്ള നിയന്ത്രണം എടുത്തുമാറ്റിക്കൊണ്ട് 1859 ജൂലൈ 26ന് സര്‍ക്കാര്‍ വിളംബരം പുറപ്പെടുവിച്ചു. ജാതിയും ഉപജാതിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരും അടങ്ങിയ അയിത്തത്തില്‍ അധിഷ്ഠിതമായ സമുദായഘടനയായിരുന്നു യൂറോപ്യന്മാര്‍ വരുന്ന കാലത്തെ കേരളം. ഹിന്ദുക്കളില്‍ ക്ഷത്രിയന്മാരും ബ്രാഹ്മണരും ആയിരുന്ന ഉയര്‍ന്ന ജാതികള്‍. അതിനു തൊട്ടുതാഴെയുള്ള ജാതി ശൂദ്രന്മാരായിരുന്നു. ശൂദ്രന്മാരില്‍ ഉയര്‍ന്ന ജാതി നായന്മാരായിരുന്നു. അവരാണ് ബ്രാഹ്മണരുമായി അടുത്തിടപെട്ടിരുന്നത്. എന്നാല്‍ അവരും ബ്രാഹ്മണരെ തൊടാന്‍ പാടില്ല. എങ്കില്‍ ബ്രാഹ്മണര്‍ അശുദ്ധരാകും. ബ്രാഹ്മണരും നായന്മാരും തമ്മില്‍ ഇടപെടുമ്പോള്‍ അകലം പാലിച്ചിരുന്നു. ഈഴവര്‍ തുടങ്ങിയ ജാതിക്കാര്‍ക്ക് നായന്മാരെ തൊടാന്‍ പാടില്ല. മാത്രമല്ല ക്ഷേത്രവഴിയിലോ, പൊതുവഴിയിലോ സഞ്ചരിക്കാന്‍ അനുവാദം ഇല്ലായിരുന്നു. പറയര്‍, പുലയര്‍ എന്നിവര്‍ക്ക് പൊതുവഴിയില്‍ സഞ്ചരിക്കുമ്പോള്‍ മേല്‍ജാതിക്കാര്‍ക്ക് അയിത്തം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമായിരുന്നു. ഇതുകൂടാതെ ദൃഷ്ടിയില്‍പ്പെട്ടാല്‍ അയിത്തം ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ചില താണജാതിക്കാരെ അകറ്റി നിര്‍ത്തിയിരുന്നു. ഹിന്ദു സമുദായത്തിലെ അയിത്തം പോലെ നായര്‍ സമൂഹത്തില്‍ നിലനിന്ന മറ്റൊരു തിന്മ സംബന്ധമായിരുന്നു. ബ്രാഹ്മണരാണ് നായര്‍ സ്ത്രീകളുമായി സംബന്ധത്തിലേര്‍പ്പെട്ടിരുന്നത്. ഇതുകാരണം അച്ഛന്റെ പേര് പറയാന്‍ അധികാരമില്ലാത്ത ധാരാളം യുവാക്കള്‍ അപമാനത്തോടെ കഴിയേണ്ടിവന്നു.

വിദ്യാസമ്പന്നരായ യുവാക്കള്‍ സമൂഹത്തില്‍ നിലനിന്ന അപചയങ്ങള്‍ക്ക് എതിരെ ചിന്തിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ തിരുവിതാംകൂറില്‍ നടന്ന മഹാസംഭവം "മലയാളി മെമ്മോറിയല്‍" സമര്‍പ്പണം ആയിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മലയാളികളെ തഴഞ്ഞ് പരദേശി ബ്രാഹ്മണരെക്കൊണ്ട് രാജകീയ സര്‍വീസ് നിറയ്ക്കുന്ന നടപടിക്ക് എതിരെ നാനാജാതി മതസ്ഥരായ പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് 1891 ജനുവരിയില്‍ നല്‍കിയ നിവേദനമാണ് മലയാളി മെമ്മോറിയല്‍. മലയാളക്കരയിലെ ജനകീയ വിപ്ലവത്തിന്റെ തുടക്കം ഇതാണെന്ന് വിശേഷിപ്പിക്കാം. ദിവാന്‍ ഭരണത്തിന് എതിരെ കൊച്ചിയിലെ ഇംഗ്ലീഷ് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്നും പുറത്താക്കിയ ജി. പരമേശ്വരന്‍പിള്ള (പില്‍ക്കാലത്ത് ബാരിസ്റ്റര്‍ ജി.പി. പിള്ള) മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായികാകാരനായ സി.വി. രാമന്‍പിള്ള, പ്രശസ്ത ചരിത്രകാരനായ കെ.പി. പത്മനാഭമേനോന്റെ മകനും പ്രശസ്ത അഭിഭാഷകനായ കെ.പി. ശങ്കരമേനോന്‍ തുടങ്ങിയവരായിരുന്നു മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാക്കള്‍ . നാനാജാതിമതസ്ഥര്‍ക്ക് ഒപ്പിടാന്‍ കഴിഞ്ഞുവെന്നതാണ് ഇതിലെ പ്രധാന സവിശേഷത. മെഡിക്കല്‍ പരീക്ഷ പാസായിട്ടും ജാതിയുടെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടശേഷം മൈസൂര്‍ സര്‍വീസില്‍ പ്രവേശിച്ച ഡോ. പല്പുവും മലബാര്‍ സര്‍വീസില്‍ ജോലി ചെയ്ത അദ്ദേഹത്തിന്റെ സഹോദരന്‍ വേലായുധനുമെല്ലാം ഇതില്‍ ഒപ്പിട്ടവരില്‍പ്പെടുന്നു.



top