ചിങ്ങം

കന്നി

തുലാം

വൃശ്ചികം

ധനു

മകരം

കുംഭം

മീനം

മേടം

ഇടവം

മിഥുനം

കര്‍ക്കടകം

 

കൊല്ലവര്‍ഷവും പഞ്ചാംഗവും

മലയാളിളുടെ സ്വന്തം വര്‍ഷമാണ് കൊല്ലവര്‍ഷം. എ.ഡി. 824-25ല്‍ ആണ് ഇതാരംഭിച്ചത്. ഇതിന്റെ ഉത്ഭവത്തെപ്പറ്റി പല തര്‍ക്കങ്ങളും ഇന്നും തുടരുന്നു. നക്ഷത്രരാശികളുടെ പേരുകളാണ് മാസങ്ങള്‍ക്കുള്ളത്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 12 മാസങ്ങളാണ് കൊല്ലവര്‍ഷത്തിനുള്ളത്. സംഖ്യ കൃത്യമല്ല. കറുത്തവാവും, വെളുത്തവാവും ആചരിക്കുന്ന പാരമ്പര്യം നിലനിര്‍ത്തിയാണ് ഈ വര്‍ഷം സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളികളുടെ ജീവിതത്തിലെ ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍, ജന്മനക്ഷത്രങ്ങള്‍, മുഹൂര്‍ത്തം, ഗ്രഹണം, പൊരുത്തം, രാഹുകാലം തുടങ്ങി എല്ലാം നിശ്ചയിക്കുന്നത് കൊല്ലവര്‍ഷത്തേയും മാസങ്ങളേയും നക്ഷത്രങ്ങളേയും ആശ്രയിച്ചാണ്. ഇതെല്ലാം അടങ്ങിയ പുസ്തകമാണ് പഞ്ചാംഗം, തിഥി, വാരം, നക്ഷത്രം, യോഗം, കരണം എന്നീ അഞ്ച് അംശങ്ങള്‍ ഉള്ളതുകൊണ്ടാണ് പഞ്ചാംഗം എന്നുപറയുന്നത്.

പന്ത്രണ്ടുമാസം കൊണ്ടാണ് ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നത്. ഈ മാസങ്ങളില്‍ ഓരോ പ്രാവശ്യവും ഓരോ വിഭാഗത്തിലുള്ള നക്ഷത്രക്കൂട്ടങ്ങളെ ഭൂമി അഭിമുഖീകരിക്കുന്നുണ്ട്. അതനുസരിച്ചാണ് മാസങ്ങള്‍ക്ക് പേര് നല്‍കിയിട്ടുള്ളത്.

ചിങ്ങം : നക്ഷത്രമണ്ഡലം ഒരു സിംഹത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന മാസമായതുകൊണ്ട് ചിങ്ങം എന്ന പേരുവന്നു.

കന്നി : നക്ഷത്രമണ്ഡലം ഒരു കന്യകാരൂപത്തിലായിരിക്കുന്നതിനാല്‍ കന്നി എന്ന് ഈ മാസത്തെ വിളിക്കുന്നു

തുലാം : 'ത്രാസ്'ന്റെ രൂപത്തിലുള്ള നക്ഷത്രമണ്ഡലത്തെയാണ് ഈ സമയം ഭൂമി അഭിമുഖീകരിക്കുന്നത്. അതിനാല്‍ 'തുലാം' എന്ന് വിളിക്കുന്നു.

വൃശ്ചികം : വൃശ്ചികം എന്നാല്‍ തേള്‍ എന്നാണ് അര്‍ത്ഥം. തേള്‍ രൂപത്തിലുള്ള നക്ഷത്രമണ്ഡലത്തെയാണ് ഭൂമി ഈ സമയത്ത് അഭിമുഖീകരിക്കുന്നത്.

ധനു : ധനുസ് അഥവാ വില്ലിന്റെ രൂപത്തിലുള്ള നക്ഷത്രമണ്ഡലത്തേയാണ് ഈ സമയത്ത് ഭൂമി അഭിമുഖീകരിക്കുന്നത്. അതിനാല്‍ ആ പേരു വന്നു

മകരം : മകരമത്സ്യത്തിന്റെ ആകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങളെയാണ് ഈ സമയത്ത് അഭിമുഖീകരിക്കുന്നത്. അതിനാല്‍ 'മകരം' എന്ന് ഈ മാസത്തെ വിളിക്കുന്നു.

കുംഭം : 'കുടം' എന്നാണ് കുംഭത്തിന്റെ അര്‍ത്ഥം. ആ രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തെ ഭൂമി അഭിമുഖീകരിക്കുന്നതിനാല്‍ കുംഭം എന്ന് വിളിക്കുന്നു.

മീനം : മീനം എന്നാല്‍ മത്സ്യം എന്നാണ് അര്‍ത്ഥം. ആ രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തെയാണ് ഭൂമി അഭിമുഖീകരിക്കുന്നത്.

മേടം : മേടത്തില്‍ അഭിമുഖീകരിക്കുന്നത് 'മേഷം' അഥവാ 'ആട്' രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തെയാണ്. അതിനാല്‍ ആ മാസം മേടം ആയി.

ഇടവം : കാളയുടെ രൂപത്തിലുള്ള നക്ഷത്രമണ്ഡലത്തെ അഭിമുഖീകരിക്കുന്നത്. ഋഷഭം (കാള) എന്ന വാക്കിന്റെ ഉത്ഭവമാണ് ഇടവം

മിഥുനം : യുവമിഥുനങ്ങള്‍ (സ്ത്രീയും, പുരുഷനും) ഒന്നിച്ച രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിനാല്‍ മിഥുനം എന്ന പേരുവന്നു.

കര്‍ക്കിടകം : ഞണ്ടിന്റെ ആകൃതിയിലുള്ള നക്ഷത്രക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിനാല്‍ മാസത്തിന് കര്‍ക്കിടകം (ഞണ്ട്) എന്ന പേരുവന്നു.