ആദ്യത്തെ സ്വാതന്ത്ര്യവാര്‍ഷികത്തിന്റെ ഓര്‍മകളുമായി

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം സെക്രട്ടേറിയറ്റിനു പുറകിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ പഴമക്കാരുടെ മനസ്സില്‍ തെളിഞ്ഞുനിന്നത് 1948 ആഗസ്റ്റ് 15 ആണ്.

പട്ടം എ. താണുപിള്ള
തിരുവിതആംകൂറിലെ ആദ്യത്തെ
പ്രധാന മന്ത്രി.



പട്ടം എ. താണുപിള്ളയായിരുന്നു തിരുവിതആംകൂറിലെ ആദ്യത്തെ പ്രധാന മന്ത്രി. അന്നത്തെപ്പോലൊരു ആവേശത്തിമിര്‍പ്പ് പിന്നീട് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്.

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം സെക്രട്ടേറിയറ്റിനു പുറകിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ പഴമക്കാരുടെ മനസ്സില്‍ തെളിഞ്ഞുനിന്നത് 1948 ആഗസ്റ്റ് 15 ആണ്. അന്നു രാവിലെ ഇതേ സ്റ്റേഡിയത്തിലാണ് ഒന്നാം സ്വാതന്ത്ര്യവാര്‍ഷികം നടന്നത്. അന്ന് ഈ സ്റ്റേഡിയത്തിന്റെ പേര് പോലീസ് പരേഡ് ഗ്രൗണ്ട് എന്നായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗികനാമം പ്രധാനമന്ത്രി എന്നായിരുന്നു. പട്ടം എ. താണുപിള്ളയായിരുന്നു തിരുവിതആംകൂറിലെ ആദ്യത്തെ പ്രധാന മന്ത്രി. അദ്ദേഹവും മന്ത്രിമാരായ ടി.എം. വര്‍ഗീസും സി. കേശവന്‍ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ കരഘോഷവും ആര്‍പ്പുവിളിയും കൊണ്ട് അന്തരീക്ഷം മുഖരിതമായി. അന്നത്തെപ്പോലൊരു ആവേശത്തിമിര്‍പ്പ് പിന്നീട് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. കാരണം. അവര്‍ എത്രയോ കാലമായി ദാഹിച്ചും മോഹിച്ചും കഴിഞ്ഞിരുന്ന ഉത്തരവാദഭരണമാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണമേധാവി അപ്പോഴും ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ആണ് നിയമസഭയും മന്ത്രിസഭയും ഉള്ളത്. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടുന്നതിനു ഏതാനും ദിവസം മുമ്പുതന്നെ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് തിരുവിതആംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു. പിന്നീട് പ്രായപൂര്‍ത്തിവോട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തി. അതില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഇതേത്തുടര്‍ന്നാണ് പട്ടം പ്രധാനമന്ത്രിയായി ആദ്യത്തെ ജനകീയമന്ത്രിസഭ വികസിപ്പിച്ചത്. അവരുടെ നേതൃത്വത്തിലാണ് ഒന്നആം സ്വാതന്ത്ര്യദിനാഘോഷം നടന്നത്. ഇങ്ങനെ ഒരു സാക്ഷാത്ക്കാരത്തിനുവേണ്ടി കാത്തിരുന്ന പതിനായിരക്കണക്കിനാളുകള്‍ ആണ് ഒന്നാം സ്വാതന്ത്ര്യവാര്‍ഷികത്തില്‍ പരേഡ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയത്. അവിടത്തെ ചടങ്ങുകള്‍ക്കുശേഷം അന്നു വൈകുന്നേരം മന്ത്രിമാര്‍ മെയിന്‍ റോഡിലൂടെ ഘോഷയാത്രയായി സഞ്ചരിച്ചു. റോഡിന്റെ ഇരുഭാഗത്തും ഈ രംഗം കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു.

1948 ആഗസ്റ്റ് 15-ആം തീയതി പോലീസ് സ്റ്റേഡിയ (ഇന്നത്തെ സെന്‍ട്രല്‍ സ്റ്റേഡിയം) ത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പട്ടംതാണുപിള്ള, മന്ത്രിമാരായ ടി.എം. വര്‍ഗീസ്, സി. കേശവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന ഘോഷയാത്ര 

സ്വാതന്ത്ര്യഘോഷയാത്ര കാണാന്‍ തടിച്ചുകൂടിയ ജനങ്ങള് ‍

1948 ആഗസ്റ്റ് 15-ആം തീയതി പോലീസ് സ്റ്റേഡിയ (ഇന്നത്തെ സെന്‍ട്രല്‍ സ്റ്റേഡിയം) ത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ് ‍

1948 ആഗസ്റ്റ് 15-ആം തീയതി പോലീസ് സ്റ്റേഡിയ (ഇന്നത്തെ സെന്‍ട്രല്‍ സ്റ്റേഡിയം) ത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ് ‍




top