ചിങ്ങം

കന്നി

തുലാം

വൃശ്ചികം

ധനു

മകരം

കുംഭം

മീനം

മേടം

ഇടവം

മിഥുനം

കര്‍ക്കടകം

 

വര്‍ഷങ്ങള്‍, മാസങ്ങള്‍, ആഴ്ചകള്‍

ഇംഗ്ലീഷ് വര്‍ഷം, മാസങ്ങള്‍

ജനുവരി രണ്ടുമുഖങ്ങളുള്ള ജൈനസ് (Janus) എന്ന റോമന്‍ ദേവതയുടെ പേരില്‍ നിന്നുമുണ്ടായ മാസം.

ഫെബ്രുവരി ശുദ്ധീകരിക്കുക എന്ന അര്‍ത്ഥത്തിലുള്ള 'ബ്രവോ'ലാറ്റിന്‍ വാക്കില്‍ നിന്നും ഈ പേര് ഉണ്ടായി. റോമക്കാരുടെ ശുദ്ധീകരണോത്സവം പ്രധാനമായും ഈ സമയത്താണ്.

മാര്‍ച്ച് : മാഴ്സ് (Mars)എന്ന യുദ്ധദേവതയുടെ പേരില്‍ നിന്നാണ് മാര്‍ച്ച് മാസം ഉണ്ടായത്.

ഏപ്രില്‍ : വികസിച്ചത് എന്ന അര്‍ത്ഥത്തിലുള്ള ലാറ്റിന്‍ വാക്കായ എപീരിയോ (Aperio)യില്‍ നിന്നാണ് ഏപ്രില്‍ ഉണ്ടായത്. മരങ്ങള്‍ തളിര്‍ക്കുന്നതും പൂക്കുന്നതും ഈ മാസത്തിലാണ്.

മേയ് : സമൃദ്ധിയുടെ ദേവതയായ 'മായിമ' യില്‍ നിന്നാണ് ഈ മാസത്തിന് പേര് വന്നതെന്ന് പറയുന്നു. എന്നാല്‍ റോമന്‍ ദേവതയായ അറ്റ്ലാസിന്റെ മകള്‍ 'മായിയാ' യില്‍ നിന്നോ, ജൂപ്പിറ്റര്‍ എന്ന ദേവന്റെ അപരനാമമായ മായിയാസ് ല്‍ നിന്നോ ആ മാസം ഉണ്ടായി എന്നും വാദിക്കുന്നുണ്ട്.

ജൂണ്‍ : 'ജനോ' ദേവന്റെ പേരാണെന്നും ജൂനിയസ് (Junius) എന്ന റോമന്‍ വര്‍ഗത്തിന്റെ പേരാണെന്നും ഈ മാസത്തെ സംബന്ധിച്ച് തര്‍ക്കമുണ്ട്.

ജൂലായ് : റോമാ ചക്രവര്‍ത്തി ജൂലിയസ് സീസറുടെ നാമമാണ് ഈ മാസത്തിന് നല്‍കിയിരിക്കുന്നത്.
ആഗസ്റ്റ് : അഗസ്റ്റസ് ചക്രവര്‍ത്തിയുടെ പേരാണ് ഈ മാസത്തിന് നല്‍കിയിട്ടുള്ളത്.

സെപ്റ്റംബര്‍ : ഏഴാമത്തെ മാസം എന്ന് അര്‍ത്ഥം വരുന്ന 'സെപ്റ്റം' (സപ്തം)ത്തില്‍ നിന്നാണ് ഈ മാസത്തിന് പേരുവന്നത്.

ഒക്ടോബര്‍ : എട്ട് എന്ന് അര്‍ത്ഥം വരുന്ന 'ഒക്ടോ' എന്ന പദത്തില്‍ നിന്നാണ് ഈ മാസത്തിന് പേര് ഉണ്ടായത്.

നവംബര്‍ : ഒന്‍പത് എന്നര്‍ഥം വരുന്ന ലാറ്റിന്‍ ഭാഷയിലെ 'നോവം' ല്‍നിന്നും പേരുവന്നു.

ഡിസംബര്‍ : ലാറ്റിന്‍ ഭാഷയില്‍ പത്ത് എന്നര്‍ഥം വരുന്ന വാക്കില്‍ നിന്നും ആ മാസത്തിന് ഡിസംബര്‍ എന്ന പേരുവന്നു.

ആഴ്ചകളും പേരും

ഞായര്‍ : സൂര്യന്‍ എന്ന അര്‍ത്ഥമുള്ള തമിഴ് പദമാണ്. സംസ്കൃതത്തില്‍ ഇതിനെ രവിവാരം എന്നുപറയുന്നു. ഇംഗ്ലീഷിലും സണ്‍ഡേ (Sunday) എന്ന് പറയുന്നതിലും സൂര്യനുണ്ട്.

തിങ്കള്‍ : ചന്ദ്രന്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. സംസ്കൃതത്തില്‍ ചന്ദ്രവാരം എന്നും ഇംഗ്ലീഷില്‍ മണ്‍ഡേ (Monday) വന്നത് ചന്ദ്രന്‍ എന്ന അര്‍ത്ഥത്തിത്തന്നെ.

ചൊവ്വ : ചൊവ്വ എന്ന ഗ്രഹത്തില്‍ നിന്നും പേരുവന്നു. സംസ്കൃതത്തില്‍ കുജ (ചൊവ്വ) വാരം എന്ന് പറയുന്നു. ജര്‍മ്മന്‍ ദേവതയായ 'റീവ്' എന്ന ദേവതയുടെ നാമത്തില്‍ നിന്നാണ്. ചൊവ്വാഗ്രഹത്തിന്റെ ദേവതയാണ് 'റ്റീവ്'ല്‍ നിന്നാണ് ഇംഗ്ലീഷില്‍ പേരുവന്നത്.

ബുധന്‍ : ബുധഗ്രഹത്തില്‍ നിന്നും പേരുവന്നു. ഇംഗ്ലീഷില്‍ വെനസ്ഡേ എന്ന് വന്നത് അതുതന്നെ.

വ്യാഴം : വ്യാഴഗ്രഹത്തില്‍ നിന്നും ആ പേരുവന്നു. സംസ്കൃതത്തില്‍ ഗുരുവാരം എന്നും ഇംഗ്ലീഷില്‍ തേഴ്സ്ഡേ (Thursday) എന്നും പറയുന്നു. 'തോഴ്സ' (Thors) ദേവന്റെ ദിനമാണ് തേഴ്സ്ഡേ.

വെള്ളി : ശുക്രഗ്രഹത്തിന്റെ മലയാളം പേരാണ് വെള്ളി. സംസ്കൃതത്തില്‍ ഇതിനെ 'ശുക്രവാരം' എന്നുപറയുന്നു. ശുക്രദേവന് 'ഫ്രിഗ്ഗോ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഫ്രൈഡേ (Friday) ഇംഗ്ലീഷില്‍ വന്നത്.

ശനി : ശനിഗ്രഹത്തില്‍ നിന്നാണ് പേരുവന്നത്. ഇറ്റാലിയന്‍ ദേവനായ സാറ്റേണില്‍ നിന്നാണ് ഏഴാം ദിവസവമായ സാറ്റര്‍ ഡേ (Saturday) എന്ന പേര് ഇംഗ്ലീഷില്‍ വന്നത്.

തമിഴ്വര്‍ഷം

സൂര്യനെ അടിസ്ഥാനമാക്കിയുള്ള തമിഴ്കലണ്ടറില്‍ പന്ത്രണ്ട് മാസങ്ങളാണുള്ളത്. ചിത്തിരൈ, വൈകാശി, ആനി, ആടി, ആവണി, പുരൂട്ടാതി, ഐപ്പശ്ശി, കാര്‍ത്തിക, മാര്‍ഗഴി, തായ്, മാശി, പങ്കുനി എന്നിവയാണ് മാസങ്ങള്‍.


ഹിജറാബ്ദം

കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ഉപയോഗിക്കുന്നത് ഹിജറാബ്ദ കലണ്ടറാണ്. പ്രവാചകനായ മുഹമ്മദ് നബി മക്കത്തുനിന്നും മദീനയിലേക്ക് പോയതിന്റെ സ്മരണയായി ഏര്‍പ്പെടുത്തിയ ഈ അബ്ദം എ.ഡി. 622 ആണ് ആരംഭിക്കുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കി പന്ത്രണ്ട് മാസങ്ങളാണ് ഇതിലുള്ളത്. ഇരുപത്തിഒന്‍പതോ മുപ്പതോ ദിവസങ്ങള്‍ ഓരോ മാസത്തിനും ഉണ്ടാകും. സഫം, റഃ ഉല്‍ അവ്വല്‍, റഃ ഉല്‍ ആഖര്‍, ജഃ ഉല്‍ അവ്വല്‍, ജഃ ഉല്‍ ആഖര്‍, റജബ്, ശഅബാന്‍, റംസാന്‍, ശവ്വാല്‍, ദുല്‍ക്കഅദ്, ദുല്‍ഹജ്ജ്, മുഹറം.

ശകവര്‍ഷം
ഇന്ത്യയുടെ ഔദ്യോഗിക വര്‍ഷമാണ് ശകവര്‍ഷം. ഗസറ്റുകള്‍, ഔദ്യോഗിക കാര്യങ്ങള്‍, അറിയിപ്പുകള്‍ എന്നിവയ്ക്ക് ഈ വര്‍ഷം കൂടി ഉപയോഗിക്കാറുണ്ട്. എ.ഡി. 78ല്‍ ആണ് ശകവര്‍ഷത്തിന്റെ ആരംഭം. ഇതിനും പന്ത്രണ്ട് മാസങ്ങളാണ് ഉള്ളത്. പൗഷം, മാഘം, ഫാല്‍ഗുനം, ചൈത്രം, വൈശാഖം, ജ്യേഷ്ഠം, അഷാഢം, ശ്രാവണം, ഭാദ്രം, അശ്വിനം, കാര്‍ത്തികം, അഗ്രഹായണം, പൗഷം.